വിജ്ഞാന ജാലകം മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു

ചെർക്കള: ചെർക്കള ഗവ:ഹയർ സെക്കൻ്റി സ്കൂളിൽ വിജ്ഞാന ജാലകം മെഗാ ക്വിസ് ഫൈനൽ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും മത്സര പരീക്ഷകളിലേക്ക് പ്രാപ്തരാക്കാനും ഈ പ്രോഗ്രാം ലക്ഷ്യം വെക്കുന്നു. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും മൊമെന്റോയും നൽകി ആദരിച്ചു.
ക്വിസ് മാസ്റ്റർമാരായ ഹംസ സാർ, നാജിയ ടീച്ചർ അവതരണം നടത്തി. പ്രിൻസിപ്പൽ വിനോദ് കുമാർ സാർ, ഹെഡ്മാസ്റ്റർ മുഹമ്മദലിസാർ, പി.ടി.എ പ്രസിഡണ്ട് മുനീർ ചെർക്കളം, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, കൺവീനർമാരായ ജാസ്മിൻ ടീച്ചർ, നൗഫാൻ സർ, മറ്റു അധ്യാപകർ പ്രോഗ്രാം നിയന്ത്രിച്ചു.



