KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ നിരക്ക് 93 % ആയി ;
24 മണിക്കൂറിനിടെ 45,674 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 559 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 45,674 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 559 പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇതോടെ മരണസംഖ്യ 1,26,121 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,12,665 പേരാണ്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3967 പേരുടെ കുറവുണ്ടായി.

രോഗമുക്തി നിരക്ക് 93 ശതമാനത്തിലേക്ക് അടുക്കുകയാണ്. അസുഖം ഭേദമായവരുടെ എണ്ണം 78,68,968 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 49,082 പേരാണ് രോഗമുക്തി നേടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!