KSDLIVENEWS

Real news for everyone

മഹാറാണിയല്ല: കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപ്പൂജ്യമാണ് വീണ ജോർജ്; കെ. മുരളീധരൻ

SHARE THIS ON

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആരോഗ്യമന്ത്രി മഹാറാണിയല്ലെന്നും വിമർശനം തുടരുമെന്നും കെ. മുരളീധരൻ പറഞ്ഞു. മന്ത്രിയുടെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ആരോഗ്യമന്ത്രിമാരിൽ വട്ടപ്പൂജ്യമാണ് വീണ ജോർജ്. ആരോഗ്യവകുപ്പിനെ മോർച്ചറിയിലാക്കിയിട്ട് എങ്ങനെ മിണ്ടാതിരിക്കും. മന്ത്രിയുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് ആവശ്യമില്ല. അവിടെ ആരെയും കല്ലെറിഞ്ഞിട്ടില്ല. മന്ത്രിയുടെ വീട്ടിൽ നേരേ പോയി ഒരു റീത്തുവെച്ചു. മന്ത്രി ശിവൻകുട്ടി നേരിടുമെന്ന് പറയുന്നു. ശിവൻകുട്ടിക്ക് പഴയ വീര്യവും ആരോഗ്യവുമൊന്നുമില്ലെന്ന് അദ്ദേഹം തന്നെ മനസിലാക്കിയാൽ കൊള്ളാമെന്നും മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!