KSDLIVENEWS

Real news for everyone

വി.ഡി. സതീശനെതിരെ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വര്‍ധിപ്പിച്ചു

SHARE THIS ON

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് സ്പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പ്.

വി.ഡി. സതീശന്റെ പുതുയുഗയാത്രയില്‍ ഉള്പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎല്‍എ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാല്‍ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്കരുതല്‍ വേണം.

പ്രതിപക്ഷ നേതാവിന്റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണം. സുരക്ഷ കർശനമാക്കണമെന്നും സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!