പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഭർതൃമതിയെയും മകനെയും കാണാതായി: തൊട്ടടുത്ത ക്വാർട്ടേഴ്സിലെ യുവാവിനൊപ്പം പോയതായി സംശയമെന്ന് പരാതി

കാസർകോട്: വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പന്നിപ്പാറ, ഹിദായത്ത് നഗറിലെ ലുലു ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയെയും മകനെയും കാണാതായതായി പരാതി. ഹാജിറ (34) അഞ്ചു വയസ്സുള്ള മകൻ എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറുമണിമുതൽ കാണാതായത്. ഭർത്താവ് നൗഷാദ് നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കണ്ണൻ എന്ന ആൾക്കൊപ്പം പോയതാണെന്നു സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു

