KSDLIVENEWS

Real news for everyone

കണ്ണൂരിൽ കെ.എസ്‍.യു കരിങ്കൊടി പ്രതിഷേധം: മന്ത്രി വീണാ ജോർജിന് കഴുത്തിനും കൈയ്ക്കും പരുക്ക്; ആശുപത്രിയിലേക്ക് മാറ്റി

SHARE THIS ON

കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരുക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

തന്റെ കഴുത്തിന് പരുക്കേറ്റതായി മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം അതെ ട്രെയിനിൽ തന്നെ യാത്രചെയ്യാനെത്തിയ സ്പീക്കർ എ എൻ ഷംസീറും ഇക്കാര്യമാണ് സ്ഥിരീകരിച്ചു. റെയിൽവേസ്റ്റേഷനിൽ വെച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!