KSDLIVENEWS

Real news for everyone

മന്ത്രി വീണാ ജോർജ് ഐസിയുവിൽ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം, യൂത്ത് ലീഗ് നേതാവിന് മർദനം

SHARE THIS ON

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. കെഎസ്‌യു പ്രവർത്തകർ മന്ത്രി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാൽ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്‌യുവിന്റെ വാദം. സംഭവത്തിൽ സംസ്ഥാനത്തെങ്ങും സിപിഎം വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!