KSDLIVENEWS

Real news for everyone

നെല്ലിക്കട്ടയിലെ അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മകനും മരണപ്പെട്ടു

SHARE THIS ON

നെല്ലിക്കട്ട: 4 ദിവസം മുമ്പ് നെല്ലിക്കട്ട സ്ട്രീറ്റ് ഫുഡിന് സമീപം കാറും ബസും കൂട്ടിയിടിച്ച് നെല്ലിക്കട്ട സ്വദേശിയായ ശംസുദ്ധീൻ മരണപ്പെട്ടതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ മകൻ സൽമാനുൽ ഫാരിസ് (22) കൂടിയാണ് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ മരണപ്പെട്ടത്, നെല്ലിക്കട്ട പൈക്ക റോഡിൽ ശംസുദ്ദീൻ പൈക്കയാണ് 4 ദിവസം മുമ്പ് മരണപ്പെട്ടത്, കഴിഞ്ഞ ഫെബ്രുവരി 21ന് നെല്ലിക്കട്ട ടൗൺ മസ്ജിദിൽ നിന്ന് സുബ്ഹി നിസ്കാരം കഴിഞ്ഞ് കാറിൽ മകനെയും കൂട്ടി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകും വഴി പെട്രോൾ അടിക്കാൻ പമ്പിലേക്ക് വരുമ്പോഴാണ് എതിരെ വന്ന കർണാടക കെഎഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം, ഇടിയുടെ ആഘാതത്തിൽ കാർ നിശ്ശേഷം തകർന്നിരുന്നു , ശംസുദ്ധീൻ ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ സൽമാനുൽ ഫാരിസിനെ രക്ഷപ്പെടുത്താനുള്ള തീവ്ര പരിശ്രമത്തിലായിരുന്നു ഡോക്ടർമാർ… എല്ലാവരെയും ദുഃഖത്തിലാഴ്ത്തി മരണത്തിന് ഫാരിസ് കീഴ്പ്പെട്ടത്….

ശംസുദ്ധീന്റെ മരണത്തിന്റെ ആഘാതം നിലനിൽക്കെയാണ് അദ്ദേഹത്തിന്റെ മകനും ഒരു നാടിനെ മൊത്തം ദുഃഖത്തിലാഴ്ത്തി മരണത്തിന് കീഴടങ്ങിയത്.

error: Content is protected !!