8 കൊല്ലമായിട്ടും കപ്പില്ല ; കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണം ; ഗൗതം ഗംഭീർ

വിരാട് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ഇന്നലെ നടന്ന എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് ഗംഭീര്‍ കോലിക്കെതിരെ രംഗത്തെത്തിയത്. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ടോക്ക് ഷോയിലാണ് ഗംഭീര്‍ അഭിപ്രായമറിയിച്ചത്.
കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗംഭീര്‍. “100 ശതമാനം മാറ്റണം. അത് ഉത്തരവാദിത്തത്തിന്‍്റെ കാര്യമാണ്. ട്രോഫി ഇല്ലാതെ ഒരു ടൂര്‍ണമെന്‍്റില്‍ എട്ടു വര്‍ഷം എന്നത് നീണ്ട കാലയളവാണ്. മറ്റൊരു ക്യാപ്റ്റനെ പറയൂ. ക്യാപ്റ്റന്‍ പോട്ടെ, എട്ട് വര്‍ഷമായിട്ടും ട്രോഫി ലഭിക്കാഞ്ഞിട്ടും വീണ്ടും അവിടെ തുടരുന്ന ഒരു കളിക്കാരനെ പറയൂ. ഞാനാണ് ഉത്തരവാദി എന്ന് കൈകള്‍ ഉയര്‍ത്തി മുന്‍പോട്ട് വന്ന് കോലി പറയേണ്ടതുണ്ട്. കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍്റെ കാര്യം എടുക്കൂ. രണ്ടു വര്‍ഷം കിംഗ്സ് ഇലവനില്‍ കിരീടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ അശ്വിന്‍ പുറത്തായി. നമ്മള്‍ ധോണിയെ കുറിച്ച് സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച് സംസാരിക്കുന്നു. കോലിയെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ധോണി 3 ഐപിഎല്‍ കിരീടങ്ങള്‍ നേടി. രോഹിത് നാലെണ്ണം നേടി. അതുകൊണ്ടാണ് അവര്‍ ഇത്ര നാളായിട്ടും നായക സ്ഥാനത്ത് തുടരുന്നത്.”- ഗംഭീര്‍ പറഞ്ഞു. സീസണില്‍ ആര്‍സിബിയ്ക്ക് പ്ലേ ഓഫ് യോഗ്യത ഇല്ലയിരുന്നു എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. പ്ലേ ഓഫ് യോഗ്യത ഉണ്ടായിരുന്നു എന്ന് അവര്‍ പറഞ്ഞു എങ്കിലും അവര്‍ക്ക് അതിന് അര്‍ഹത ഉണ്ടായിരുന്നില്ല. ഡിവില്ല്യേഴ്സിനെയും കോലിയെയും ആശ്രയിക്കുന്ന ഒരു ടീമായി ആര്‍സിബി മാറിയെന്നും കോലി പറഞ്ഞു.

