KSDLIVENEWS

Real news for everyone

കുമ്പളയിൽ സി.പി.എം നേതാവിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചു; കുമ്പള ടൗണിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി

SHARE THIS ON

കുമ്പള: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണ ജോർജിനെ അക്രമിച്ചു എന്ന വ്യാജ പ്രചരണം അഴിച്ച് വിട്ട് സി പി എമ്മിൻ്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ ഗുണ്ടാ ആക്രമണങ്ങളുടെ ഭാഗമായി കുമ്പള ടൗണിൽ യുഡിഎഫ് സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ സി പി എം കുമ്പള ഏരിയ സെക്രട്ടറിയു നേതൃത്വത്തിൽ ഗുണ്ടാ സംഘം നശിപ്പിച്ചതിലും കുമ്പളയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നതിലും പ്രതി ഷേധിച്ച് യുഡിഎഫ് പ്രകടനം നടത്തി.

നേതാക്കാളായ എകെ ആരിഫ്, അഷ്റഫ് കർള, ലക്ഷമണ പ്രഭു, ബി എൻ മുഹമ്മദാലി, എം പി ഖാലിദ്, വി പി അബ്ദുൽ കാദർ, നാസർ മൊഗ്രാൽ, ഇർഷാദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ബിലാൽ ആരിക്കാടി, നിസാം ചോനമ്പാടി, കെ എസ് ശമീർ കുമ്പള, ഫവാസ് കോഹിനൂർ, അബ്ദുൽ റഹ്മാൻ ഉദയ, യു എം അബ്ദുൽ റഹ്മാൻ ബത്തേരി, എ അബ്ദല്ല ബന്നങ്കുളം, കെ എസ് ഇബ്രാഹിം ജംസി മൊഗ്രാൽ , നൂർ ജമാൽ, മമ്മുട്ടി പെർവാട്, അബ്ദുല്ല മൊഗ്രാൽ, രിഫാഇ കുമ്പള, നൗഷാദ് കുമ്പള, നൗഷാദ് ബദ്രിയ നഗർ,തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!