KSDLIVENEWS

Real news for everyone

യൂട്യൂബിലൂടെ ബലാത്സംഗ കേസ് ഇരകളുടെ പേര് വെളിപ്പെടുത്തി: ആർ ശ്രീലേഖക്കെതിരെ പോക്സോ കേസെടുത്തു

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്. യൂട്യൂബ് ചാനലിലൂടെ ബലാത്സംഗ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സ്വകാര്യ അന്യായത്തിൽ കേസെടുക്കാൻ ഉത്തരവിട്ടത്. മ്യൂസിയം പൊലീസിനാണ് കേസെടുക്കാൻ നിർദേശം നൽകിയത്. നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തി എന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!