KSDLIVENEWS

Real news for everyone

ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവിൻ്റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

SHARE THIS ON

കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‍യു നേതാവിൻ്റെ വീടിന് നേരെ ബോംബേറ്. ജില്ലാ സെക്രട്ടറി ബിഥുല്‍ ബാലന്റെ വടകരയിലെ വീട്ടില്‍ ആക്രമണം നടന്നത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

വീട്ടുകാർ കിടന്നുറങ്ങുമ്പോളാണ് ബോംബ് ആക്രമണമുണ്ടായത്. വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോംബറിഞ്ഞതെന്നും പ്രദേശത്ത് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നുമാണ് ആരോപണം. ബോംബെറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തില്‍ റിമാൻഡില്‍ കഴിയുന്ന കെഎസ്‌യു പ്രവർത്തകർ ജാമ്യം തേടി കോടതിയെ സമീപിക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!