കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിനെ മാറ്റി: പകരം നിയമനം ഇല്ല; അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ കലക്ടര്‍

കാസർകോട്: കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖറിനെ അപ്രതീക്ഷിതമായി സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. കാസർകോടിന്റെ കലക്ടറായി തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനെ നിയമിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുള്ള അർജുൻ പാണ്ഡ്യൻ ഇടുക്കി സ്വദേശിയാണ്. തോട്ടം മേഖലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച് സാഹചര്യങ്ങളോടും പരാധീനതകളോടും പടവെട്ടിയാണ് 2017ൽ സിവിൽ സർവ്വീസിൽ എത്തിയത്. തൃശൂർ ജില്ലാ കലക്ടറായി ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനെ നിയമിച്ചു.

