KSDLIVENEWS

Real news for everyone

ഇസ്രയേൽ-അമേരിക്ക ആക്രമണം: ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ; 747 പേർക്ക് പരുക്ക്

SHARE THIS ON

മധ്യപൂർവേഷ്യയിൽ രക്ത ചൊരിച്ചിൽ തുടരുന്നു. ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്ന് റെഡ് ക്രസന്റ്. 31 പ്രവിശ്യകളിൽ, 24 ഇടത്തും ആക്രമണം നടന്നു. 747 പേർക്ക് പരുക്കേറ്റെന്ന് ഇറാനിലെ റെഡ് ക്രസന്റ് വക്താവ് വ്യക്തമാക്കി. ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ഇസ്രയേൽ ആക്രമണത്തിൽ മരണം 85 ആയി.

മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ആക്രമിച്ചതിന് ശക്തമായ മറുപടി നൽകുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരഗ്ചി അറിയിച്ചിരിക്കുന്നത്. അതേസമയം സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചു. ഇറാന്റെ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോറാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നും പ്രഖ്യാപനം.

ഇറാനെതിരായ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേരും. ഇന്ന് തന്നെ യോഗം ചേരുമെന്ന് യുഎന്. റഷ്യയും ചൈനയും ഫ്രാൻസും ബഹ്റൈനും സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മധ്യപൂർവേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് ഐക്യരാഷ്ട്രസംഘടന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!