KSDLIVENEWS

Real news for everyone

യുഎഇയ്ക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകൾ; 152 എണ്ണം തകർത്തു

SHARE THIS ON

ന്യൂഡൽഹി: യുഎഇയ്ക്ക് നേരെ ശനിയാഴ്ച മുതൽ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. 165 മിസൈലുകളിൽ 152 എണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. ബാക്കിയുള്ള 13 എണ്ണം കടലിൽ പതിച്ചതായും യുഎഇ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാൻ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും റിപ്പോർട്ടുണ്ട്.

541 ഡ്രോണുകളിൽ 506 എണ്ണം യുഎഇ നശിപ്പിച്ചു. 35 എണ്ണം യുഎഇയിൽ പതിച്ചതായും ഏതാനും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!