കാസര്‍കോട് നഗരസഭാ ബജറ്റ്: പുതിയ ബസ്സ്റ്റാന്റ് പുതുക്കി പണിയും; വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് മുന്‍തൂക്കം

കാസർകോട്: കാസർകോട് പുതിയ ബസ്സ്റ്റാൻ പുതുക്കി പണിയുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ എം ഹനീഫ പറഞ്ഞു. 2026-27 വർഷത്തെ നഗരസഭാ ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്.
2025-26 വർഷത്തെ പുതുക്കിയ ബജറ്റ് കാസർകോട് നഗരത്തിൻ്റെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ -ആരോഗ്യ-കാർഷിക മേഖലകളുടെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും പദ്ധതികൾ ആവിഷ്ക്കരിക്കും. പഴയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ‌്, മുനിസിപ്പൽ മീൻ മാർക്കറ്റ്, മുനിസിപ്പൽ സ്റ്റേഡിയം, ഓപ്പൺ എയർ തിയേറ്റർ എന്നിവയുടെ നവീകരണത്തിനും കാസർകോട് നഗരത്തിൻ്റെ അടിസ്ഥാന- ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസ -ആരോഗ്യ-കാർഷിക മേഖലകളുടെ നിലവാരം ഉയർത്തുന്നതിനും വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും പദ്ധതികൾ ആവിഷ്ക്കരിക്കും.
പഴയ ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ‌്, മുനിസിപ്പൽ മീൻ മാർക്കറ്റ്, മുനിസിപ്പൽ സ്റ്റേഡിയം, ഓപ്പൺ എയർ തിയേറ്റർ എന്നിവയുടെ നവീകരണത്തിനും അധീനതയിലുള്ള പാലികാ ഭവനിൽ അന്യ ജില്ലകളിൽ നിന്നു ജോലിക്കെത്തുന്ന വനിതകൾക്കു താമസ സൗകര്യം ഏർപ്പെടുത്തുമെന്നും ബജറ്റിൽ പറയുന്നു. ബീച്ച് പാർക്ക്, സീ വ്യൂപാർക്ക്, ചിൽഡ്രൻസ് പാർക്ക്, തെരുവത്ത് പുഴക്കര പാർക്ക് എന്നിവ നവീകരിക്കും. തുരുത്തി, നെല്ലിക്കുന്ന്, ലൈറ്റ് ഹൗസ് തുടങ്ങി നാലു സ്ഥലങ്ങളിൽ വിനോദ സഞ്ചാര ഹബ്ബുകൾ സ്ഥാപിക്കും. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടം പണിയും.
നഗരസഭാ കാര്യാലയം ആധുനിക രീതിയിൽ പുതുക്കി പണിയും. പാർക്കിംഗ് പ്രശ്‌നത്തിനു പരിഹാരം കാണാൻ ഷീ ലോഡ്‌ജിനു സമീപം പാർക്കിംഗ് ആൻ്റ് ഷോപ്പിംഗ് കോംപ്ലക്സ‌് പണിയും, അഞ്ചു വർഷം കൊണ്ട് നഗരസഭാ പരിധിയിലെ എല്ലാ അംഗൺവാടികൾക്കും സ്വന്തം കെട്ടിടം പണിയും, വഴിയോര കച്ചവടക്കാർക്കുള്ള പെർമിറ്റ് നിയന്ത്രണ വിധേയമാക്കും തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ.

