ഹാജി എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ ( വലിയ ഉസ്താദ് ചേരങ്കൈ ) വിട പറഞ്ഞു

കാസറഗോഡ് : ചേരങ്കൈ ജുമാ മസ്ജിദിൽ അര നൂറ്റാണ്ട് കാലം ദീനി വിജ്ഞാനം പകർന്ന പണ്ഡിത തേജസ്സ് 1953 കാലഘട്ടത്തിലാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ നിന്ന് അബ്ദുൽ റഹ്മാൻ മുസ്ലിയാർ ചേരങ്കൈ എന്ന കൊച്ചു ഗ്രാമത്തിലേക്കെത്തുന്നത് തുടർന്നങ്ങോട്ട് ഇരുൾ മൂടിയ പ്രദേശത്തിന് വെളിച്ചം പകർന്നു ഇസ്ലാം മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും പഠിപ്പിച്ചു നാല് തലമുറകൾക്ക് അറിവിന്റെ ഗുരുനാഥൻ നീണ്ട 28 കൊല്ലം വിജ്ഞാനം പകർന്നു 1983ൽ മകൻ സുലൈമാൻ ഫൈസിയെ ചേരങ്കൈ ജുമാ മസ്‌ജിദ് ഖത്തീബ് സ്ഥാനം ഏൽപിക്കുകയായിരുന്നു ഇപ്പോൾ പട്ടാമ്പിയിലെ വീട്ടിൽ വിശ്രമ ജീവതം നയിക്കവേയാണ് ഇഹലോകം വെടിഞ്ഞത് പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ മുതുതല എന്ന സ്ഥലത്തെ വീട്ടിൽ വെച്ചായിരുന്നു അന്ദ്യം
അബ്ദുൽ റഹ്മാൻ മസ്ലിയാരുടെ വിയോഗത്തിൽ ചേരങ്കൈ ജമാ അത്ത് കമ്മിറ്റിയും അൻസാറുൽ ഇസ്ലാം കമ്മിറ്റിയും അനുശോചിച്ചു

