KSDLIVENEWS

Real news for everyone

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ ഉടൻ പുനരാരംഭിക്കും

SHARE THIS ON

ദുബായ്: സുരക്ഷാ പരിശോധനകളെ തുടർന്ന് അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. സുരക്ഷാ പരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കിയാണ് വിമാനത്താവളം തുറന്നത്. വിമാനത്താവളത്തിൽ നിന്നുമുള്ള സർവ്വീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അൽപസമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്.

ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചത്. യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനത്താവളം അടച്ചതെന്ന് ദുബായ് വിമാനത്താവള അധികൃതർ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ പ്രശ്നങ്ങളൊന്നും തന്നെ ദുബായ് വിമാനത്താവളത്തിൽ ഉണ്ടായിട്ടില്ലെന്നും ചില അവശിഷ്ടങ്ങൾ വീണതായും എന്നാൽ അതിനെ കൃത്യമായി പ്രതിരോധിച്ചെന്നും ദുബായ് അധികൃതർ അറിയിച്ചു.

error: Content is protected !!