KSDLIVENEWS

Real news for everyone

തിരുവനന്തപുരം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ ഇറാനിൽ കാണാതായി; അവസാനമായി വീട്ടിലേക്കു വിളിച്ചത് രണ്ടാഴ്ച മുൻപ്

SHARE THIS ON

വിഴിഞ്ഞം: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇറാനിൽ പോയ വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്നു ബന്ധുക്കളുടെ പരാതി. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം വീട്ടിൽ തദേയൂസി (52)നെ കുറിച്ച് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി അറിവില്ലെന്ന് കാട്ടി ഭാര്യ എലിസബത്ത് റാണിയാണ് പൊലീസിലുൾപ്പെടെ പരാതിപ്പെട്ടത്. കഴിഞ്ഞ മാസം 18ന് തദേയൂസ് ഇറാനിൽ എത്തിയെന്ന് എലിസബത്ത് പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമാണ് പോയത്. രണ്ടാഴ്ച മുൻപാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. 

ആ സമയത്ത് അവിടെ പ്രശ്നമില്ലെന്നും സുരക്ഷിതരാണെന്നും അറിയിച്ചിരുന്നു. പിന്നീട് സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി മടങ്ങാൻ ഇറാൻ അധികൃതർ നിർദേശച്ചുവെന്നു പറഞ്ഞു വിളിച്ചു. ടിക്കറ്റിനുള്ള തുക അയയ്ക്കാനും പറഞ്ഞു. ഇതിനു ശേഷമാണ് ബന്ധപ്പെടാനാകാത്തത്. വാട്സാപ് സന്ദേശമയച്ചെങ്കിലും പ്രതികരണമില്ല. മുൻപും തദേയൂസ് മത്സ്യബന്ധന ജോലിക്ക് ഇറാനിൽ പോയിട്ടുണ്ട്. യാത്ര സംബന്ധിച്ച കടബാധ്യത തീർന്നിട്ടില്ലെന്നും എലിസബത്ത് പറഞ്ഞു. സ്വന്തം വീടില്ലാത്ത സ്ഥിതിയിലാണു കുടുംബം. മക്കളായ പ്രജിത്തും ആദർശും വിദ്യാർഥികളാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, എംപി എന്നിവർക്ക് നിവേദനം നൽകുമെന്ന് നഗരസഭാ കൗൺസിലർ പനിയടിമ ജോൺ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!