അമേരിക്കൻ വിമാനവാഹിനി കപ്പലിനെ കട്ടപ്പുറത്താക്കി ഇറാൻ: ഒരു വർഷത്തേക്ക് പുറത്തിറങ്ങില്ല

ലോകത്തിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് കട്ടപുറത്തായതിന് കാരണം ഇറാൻ്റെ ആക്രമണമെന്ന് വ്യകതമാകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറഞ്ഞു വരുന്നത്. ഈ വിമാന വാഹിനി കപ്പലിൽ ഉണ്ടായ തീപിടുത്തം ഇറാൻ്റെ മിസൈൽ ആക്രമണമേറ്റാണ് എന്നാണ് സൂചന. നേരത്തെ ഇറാൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു എങ്കിലും, സാകേതിക തകരാർ മൂലമുണ്ടായ തീപിടുത്തം എന്നാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് വാദിച്ചിരുന്നത്. ആ വാദമാണിപ്പോൾ പൊളിഞ്ഞിരിക്കുന്നത്.
യു.എസ്.എസ് ജെറാൾഡ് ചുരുങ്ങിയത് ഒരു വർഷത്തേക്ക് ആണ് കമ്മീഷനിൽ നിന്നും ഇപ്പോൾ പുറത്തായിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ നാവികസേനയിലെ ഏറ്റവും നൂതനമായ ഈ വിമാനവാഹിനിക്കപ്പൽ , ആണവോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. യുദ്ധമുഖത്തെ കുന്തമുനയായി അറിയപ്പെടുന്ന യു.എസ്.എസ് ജെറാൾഡിനെ കൊട്ടിഘോഷിച്ചാണ് പശ്ചിമേഷ്യയിലേക്ക് ട്രംപ് നിയോഗിച്ചിരുന്നത്. എന്നാൽ ഈ വിമാന വാഹിനി കപ്പലിനെതിരെ വ്യാപക ആക്രമണമാണ് ഇറാൻ സേന നടത്തിയിരുന്നത്. ഇതിനിടെയാണ് തീപിടുത്തവും ഉണ്ടായിരുന്നത്. ഇതേ തുടർന്ന്, അമേരിക്കയുടെ മറ്റൊരു വിമാന വാഹിനി കപ്പലായ എബഹാം ലിങ്കനെ, ഇറാൻ ആക്രമണം ഭയന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് മാറ്റേണ്ട ഗതികേടും അമേരിക്കൻ സൈനിക നേതൃത്വത്തിന് ഉണ്ടായിട്ടുണ്ട്.
വലിയ തോതിൽ കേടുപാടുകൾ സംഭവിച്ച യു.എസ്.എസ് ജെറാൾഡ്, അറ്റകുറ്റപ്പണികൾക്കായി നിലവിൽ ക്രൊയേഷ്യയിലെ സ്പ്ലിറ്റ് തുറമുഖത്താണ് നങ്കൂരമിട്ടിരിക്കുന്നത്. പഴയ രൂപത്തിലേക്ക് ഈ കപ്പലിനെ കൊണ്ടു വരാൻ, ചുരുങ്ങിയത് 12 മുതൽ 14 മാസം വരെ എടുത്തേക്കാം എന്നാണ്, വിനഗ്ദരെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്.
ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ അമേരിക്കൻ യുദ്ധക്കപ്പലാണ് യു.എസ്.എസ് ജെറാൾഡ്. ഇതിന് 13.2 ബില്യൺ ഡോളർ ചിലവായതായാണ് കണക്കാക്കപ്പെടുന്നത്. കപ്പലിന്റെ ഏറ്റവും പുതിയ നീണ്ട വിന്യാസം, കഴിഞ്ഞ ജൂൺ 24 ന് ആണ് ആരംഭിച്ചത്, പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകാൻ വെനിസ്വേലയിലേക്ക് അമേരിക്ക നിയോഗിച്ചിരുന്നതും, ഈ യുദ്ധകപ്പലിനെ ആയിരുന്നു. അവിടെ നിന്നാണ് ഇറാൻ യുദ്ധത്തിലേക്ക് നിയോഗിക്കപ്പെട്ടിരുന്നത്.
‘മാർച്ച് പകുതിയോടെ, യുദ്ധവുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു തീപിടുത്തം ഉണ്ടായതിനെ തുടർന്ന്, യു.എസ്.എസ് ജെറാൾഡ് സൂപ്പർകാരിയർ മിഡിൽ ഈസ്റ്റിൽ നിന്ന് തിടുക്കത്തിൽ പിൻവലിച്ചു’ എന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. സെൻട്രൽ കമാൻഡും ഇതു തന്നെയാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ഇതിൻ്റെ വിശദാംശങ്ങൾ ഇതുവരെ അമേരിക്കൻ സൈനിക നേതൃത്വമോ മാധ്യമങ്ങളോ പുറത്ത് വിട്ടിരുന്നില്ല.
ഈ നടപടിയിലെ ദുരൂഹത, പ്രതിരോധ വിദഗ്ദൾ ഉൾപ്പെടെ അന്നു തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അത്യാധുനിക സംവിധാനമുള്ള സഞ്ചരിക്കുന്ന ഈ യുദ്ധഭൂമിയിൽ, അസ്വാഭാവികമായ എന്തെങ്കിലും നടന്നിട്ടുണ്ട് എങ്കിൽ, അത് അമേരിക്കയുടെ കണക്ക് കൂട്ടലുകൾക്കും അപ്പുറത്തെ ഒരു ആക്രമണം കൊണ്ടായിരിക്കാം എന്നതാണ് ഈ മേഖലയിലെ വിദഗ്ദരുടെ വിലയിരുത്തൽ. കപ്പലിനേറ്റ പരുക്കിൻ്റെ ആഴം ഇപ്പോൾ വ്യക്തമാകുമ്പോൾ ഈ വാദത്തിനാണ് സ്ഥിരീകരണമാകുന്നത്.
അതായത്, അമേരിക്കയുടെ അഭിമാനമായ യു.എസ്.എസ് ജെറാൾഡ് എന്ന വിമാന വാഹിനി കപ്പലിലും, ഇറാൻ്റെ മിസൈൽ കൊണ്ടിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും. അറ്റകുറ്റപ്പണികൾക്കായി ക്രൊയേഷ്യയിലേക്ക് പോകുന്നതിന് മുമ്പ്, നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി കപ്പൽ ക്രീറ്റിൽ കുറച്ചുനേരം നങ്കൂരമിട്ടിരുന്നു. അവിടെ നിന്നാണ് വിവരങ്ങൾ ചോർന്നിരിക്കുനത്.
260 ദിവസങ്ങൾ പിന്നിട്ട യു.എസ്.എസ് ജെറാൾഡിൻ്റെ വിന്യാസം, വിയറ്റ്നാം യുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ കാരിയർ പട്രോളിംഗുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്, കപ്പൽ സൂയസ് കനാൽ കടന്ന് ചെങ്കടലിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെയാണ് മാർച്ച് 12 ന് പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ചിരുന്നത്. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഔദ്യോഗിക പ്രസ്താവനകൾ പ്രകാരം, അപ്പോഴാണ് “കപ്പലിന്റെ പ്രധാന സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ടായത്.
“തീപിടിത്തത്തിന്റെ കാരണം യുദ്ധവുമായി ബന്ധപ്പെട്ടതല്ലന്നും, അത് നിയന്ത്രണവിധേയമാണ് എന്നുമാണ് അന്ന് സൈനിക നേതൃത്വം വ്യക്തമാക്കിയിരുന്നത്. വിമാനവാഹിനിക്കപ്പൽ പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുന്നു എന്ന് അന്ന് പറഞ്ഞ അതേ സെൻട്രൽ കമാൻഡ് തന്നെയാണ്, ഒരു മുന്നറിയിപ്പുമില്ലാതെ കപ്പലിൻ്റെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നത്.
ഇറാനുമായി യുദ്ധത്തിൽ ഏർപ്പെടാൻ ഭയമുള്ള സൈനികരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത് എന്ന വിവരങ്ങളും ചില മാധ്യമങ്ങൾ പുറത്ത് വിടുന്നുണ്ട്. പാശ്ചാത്യ മാധ്യമ റിപ്പോർട്ടു ചെയ്യുന്നത്, ഏകദേശം 30 മണിക്കൂർ നേരത്തേക്ക് നിന്നു കത്തിയ യുദ്ധകപ്പലിലെ തീ അണഞ്ഞതിനുശേഷം പോലും അമേരിക്കൻ സൈനികരിൽ ഭയം വ്യക്തമായിരുന്നു എന്നതാണ്.
സാങ്കേതിക കാരണങ്ങളാൽ മാത്രം ഉണ്ടായ തീപിടുത്തം ആയിരുന്നു എങ്കിൽ യു.എസ്.എസ് ജെറാൾഡിലെ അത്യാധുനിക അഗ്നിശമന സംവിധാനങ്ങൾക്ക് ഈ തീ വളരെ പെട്ടന്ന് അണക്കാൻ കഴിയുമായിരുന്നു. എന്നാൽ, അങ്ങനെയല്ല സംഭവിച്ചിരികുന്നത്. ഇതു തന്നെയാണ് ഇറാൻ ആക്രമണത്തിലേക്ക് വിരൽ ചൂണ്ടാൻ, വിമാന വാഹിനി കപ്പലുകളിൽ മുൻപ് ജോലി ചെയ്ത് പരിചയമുള്ള ഉന്നതരെ അടക്കം പ്രേരിപ്പിച്ചിരിക്കുന്നത്.
തീപിടുത്തത്തിൽ, ഏകദേശം 4,500 നാവികർ, സാങ്കേതിക ഉദ്യോഗസ്ഥർ, പൈലറ്റുമാർ എന്നിവരിൽ 600-ലധികം പേർക്ക് അവരുടെ കിടപ്പാടങ്ങൾ ഉൾപ്പെടെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്, ഒടുവിൽ മേശകളിലും തറയിലും ഉറങ്ങാൻ നിർബന്ധിതരായി എന്ന് അജ്ഞാത ജീവനക്കാരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല, തീപിടുത്തത്തിനുശേഷം ജീവനക്കാർക്ക് തുണി അലക്കാൻ പോലും കഴിഞ്ഞിടുമില്ല. മറ്റ് നഷ്ടങ്ങളെ കുറിച്ച് ഒരു റിപ്പോർട്ടും ഇതുവരെ ഒരു അമേരിക്കൻ മാധ്യമവും പുറത്ത് വിട്ടിട്ടില്ല.
യു.എസ്.എസ് ജെറാൾഡിൻ്റെ ഫ്ലൈറ്റ് ഡെക്കിൽ, അസാധാരണമായി വിമാനങ്ങൾ നിറഞ്ഞിരിക്കുന്നതായി കാണപ്പെട്ടത്, ആന്തരിക ഹാംഗറുകളിലും വിമാനം ഉയർത്തുന്ന സംവിധാനങ്ങളിലുമുള്ള പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നതാണ് എന്നാണ് വിദഗ്ദർ പറയുന്നത്.
പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത്, ചുരുങ്ങിയത് ഒരു വർഷത്തേക്ക് ഇന, ലോകത്തിലെ ഏറ്റവും വലിയ ഈ വിമാന വാഹിനി കപ്പൽ പുറം ലോകം കാണില്ല എന്നതാണ്. അമേരിക്കൻ സൈനിക നേതൃത്വത്തെ സംബന്ധിച്ച് ഇതൊരു വലിയ വെല്ലുവിളി തന്നെയാണ് . ഇതോടൊപ്പം തന്നെ, യു.എസ്.എസ് എബ്രേഹാം ലിങ്കണും , ഇറാൻ്റെ ആക്രമണത്തിൻ ചില കേടുപാടുകൾ സംഭവിച്ചതായ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഈ യുദ്ധകപ്പൽ എന്തായാലും, ഇന്ത്യൻ മഹാസമുദ്രത്തിലേക്കാണ് ഇപ്പോൾ മാറ്റിയിട്ടിരിക്കുന്നത്. പഴയകാല യുദ്ധ സന്നാഹവുമായി ചെന്നാൽ, പുതിയ കാലത്ത് അതൊന്നും വിലപ്പോകില്ലന്ന സന്ദേശമാണ്, കൃത്യമായ പ്രത്യാക്രമണത്തിലൂടെ, അമേരിക്കയ്ക്ക് ഇറാൻ ഇപ്പോൾ നൽകി വരുന്നത്. അതാകട്ടെ, വ്യക്തവുമാണ്.

