KSDLIVENEWS

Real news for everyone

തരിപ്പണമായി’, ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ ഡ്രോൺ ഫാക്ടറി തകർന്നു

SHARE THIS ON

ടെഹ്റാൻ / ടെൽ അവീവ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ പെറ്റ ടിക്വയിലെ ഡ്രോൺ നിർമ്മാണകേന്ദ്രം തകർന്നതായി റിപ്പോർട്ട്. ഡ്രോൺ നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവെച്ചു. ഇസ്രയേലിന്റെ പ്രതിരോധ ഉത്പാദനത്തെ ബാധിക്കുമോ എന്ന ആശങ്ക വർധിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഏറോ സോൾ ഏവിയേഷൻ സൊല്യൂഷൻസ് നടത്തുന്ന ഈ കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിച്ചതായി യെനെറ്റ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. കേടുപാടുകൾ കാരണം അവിടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയില്ലെന്നും പുനർനിർമ്മാണം അസാധ്യമാണെന്നും കമ്പനി അധികൃതർ അറിയിച്ചു.

ഇസ്രയേൽ സൈന്യം ഉപയോഗിക്കുന്ന പൈലറ്റ് ഹെൽമെറ്റുകൾ, ബോംബ് ഘടകങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ഉപകരണങ്ങൾ ഏറോ സോൾ ഇസ്രയേലിന്റെ പ്രതിരോധ മേഖലയിലേക്ക് നൽകുന്നുണ്ട്. യന്ത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഓഫീസ് എന്നിവയ്ക്ക് ആക്രമണം വലിയ നാശനഷ്ടം വരുത്തി. പ്ലാന്റ് പൂർണ്ണമായും നശിച്ചതായാണ് വിവരം. പുറത്തുവരുന്ന വിവരം. റിപ്പോർട്ടുകൾ അനുസരിച്ച് മിസൈൽ ഫാക്ടറിയുടെ ചുറ്റുമതിലിന് സമീപമാണ് പതിച്ചത്. ഇത് വലിയ ഗർത്തത്തിനും വിസ്തൃതമായ ആഘാതത്തിനും കാരണമായി. ഇറാനും ഇസ്രയേലും തമ്മിൽ തുടരുന്ന വ്യാപകമായ സംഘർഷത്തിന്റെ ഭാഗമായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.


വാലോറെക്സ് എന്ന കമ്പനി ഏകദേശം 35 ദശലക്ഷം ഷെക്കലിന് ഈ കമ്പനിയെ ഏറ്റെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ഫാക്ടറി മനഃപൂർവം ലക്ഷ്യമിട്ടതായിരിക്കാം എന്ന് കമ്പനിയുടെ സിഇഒ ഇസ്രയേൽ വാസർലോഫ് സൂചിപ്പിച്ചു. നാശനഷ്ടങ്ങൾ പൂർണമാണെന്നും വാർലോഫ് പറഞ്ഞു.

സ്ഫോടനം കെട്ടിടത്തെ തകർക്കുകയും വലിയ നഷ്ടം വരുത്തുകയും ചെയ്തു. ചില ഉപകരണങ്ങൾ, ഡേറ്റ, ഉത്പാദന ഫയലുകൾ,ചില ഡ്രോണുകൾ എന്നിവ വീണ്ടെടുക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാക്ടറി പൂർണ്ണമായും പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് സൂചന. വാലോറെക്സിന്റെ പിന്തുണയുള്ള കമ്പനി ഇപ്പോൾ പ്രവർത്തനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും വിവരമുണ്ട്.

ഇസ്രയേൽ സൈന്യത്തിനുള്ള വിതരണ തടസ്സങ്ങൾ താൽക്കാലികമായിരിക്കുമെന്ന് വാർലോഫ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ബദൽ സൗകര്യങ്ങളിലൂടെയോ പ്രതിരോധ പങ്കാളികളുമായി സഹകരിച്ചോ പ്രധാന ഉത്പാദന ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 15 ദശലക്ഷം ഷെക്കലിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്, ഇതിൽ സമീപകാല നിക്ഷേപങ്ങൾ, ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!