KSDLIVENEWS

Real news for everyone

സ്വയം യേശുവായി ചിത്രീകരിച്ച് ഡോണൾ‌ഡ് ട്രംപ്; രോഗശാന്തി നൽകുന്ന എഐ ചിത്രം ട്രൂത്ത് സോഷ്യലിൽ

SHARE THIS ON

വാഷിങ്ടൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയതിനു പിന്നാലെ സ്വയം യേശുവായി ചിത്രീകരിച്ച് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പോസ്റ്റ്. രോഗശാന്തി നൽകുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് പങ്കുവച്ചത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികർ, വിമാനങ്ങൾ,  നഴ്സുമാർ, രോഗി തുടങ്ങിയവ ഉൾപ്പെടുത്തിയാണ് എഐ ചിത്രം. 

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന പ്രാർഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനംചെയ്തിരുന്നു. വെടിനിർത്തൽ ചർച്ചയുടെ ദിവസം തന്നെയായിരുന്നു ഇത്.  ഇതിനെതിരെ ട്രംപ് രംഗത്തെത്തിയതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ എഐ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!