KSDLIVENEWS

Real news for everyone

പൊയ്‌നാച്ചി മണ്ഡലിപ്പാറയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കൊലപാതകമാണെന്നു സംശയം; സമീപത്ത് രക്തപ്പാടുകൾ

SHARE THIS ON

കാസർകോട്: മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊയ് നാച്ചി, മണ്ഡലിപ്പാറയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊലപാതകമാണെന്നാണ് പ്രാഥമിക സംശയം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ചട്ടഞ്ചാൽ, മണ്ഡലിപ്പാറയിലെ അബ്ദുൽ റഹ്‌മാന്റെ മകൻ ഷബീർ (40) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ പത്തുമണിയോടെ പൊയ്നാച്ചി -മണ്ഡലിപ്പാറ റോഡിലെ ഞാണിക്കല്ല് പാലത്തിനു കീഴിലാണ് മൃതദേഹം കാണപ്പെട്ടത്. ഷർട്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്. ദേഹത്ത് പാടുകളുണ്ട്. ഇതാണ് മരണത്തിൽ സംശയം ഉണ്ടാകാൻ ഇടയാക്കിയതെന്നു പൊലീസ് പറഞ്ഞു.സമീപത്ത് രക്തപ്പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!