KSDLIVENEWS

Real news for everyone

അനൗണ്‍സ്‌മെന്റ് വിവാദം: നിയമനടപടികള്‍ നേരിടാന്‍ തയ്യാര്‍,താന്‍ തെറ്റ് ചെയ്തിട്ടില്ല; ടി.പി രാമകൃഷ്ണന്‍

SHARE THIS ON

കോഴിക്കോട്: ബാലറ്റ് പെട്ടിയിലെ വോട്ടിനെ കുറിച്ച് ആര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നും അത്തരമൊരു അവകാശവാദത്തിന് താന്‍ ഇല്ലെന്നും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്ണന്‍. വോട്ട് എണ്ണുന്നത് വരെ മാത്രമേ അത്തരം അവകാശവാദങ്ങള്‍ക്ക് ആയുസ്സുള്ളൂവെന്നും പ്രവചനത്തിന് താനില്ലെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലത്തിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നിയമനടപടികള്‍ നേരിടാന്‍ തയ്യാറാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കണ്ടെത്തിയതാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

വനിതാ ബില്ലിന് സിപിഐഎം എതിരല്ല. എന്നാല്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നത് ദുരുദ്ദേശപരമാണ്. കേരളത്തില്‍ അടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റിന്റെ എണ്ണം കുറയുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!