ലോൺ ആപ്പിൽ നിന്ന് പണമെടുത്ത യുവാവിനെ കാണാതായി; നിരന്തരം ഭീഷണികൾ വന്നിരുന്നു, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നും കുടുംബം

വടകര: ലോൺ ആപ്പിൽ നിന്ന് പണമെടുത്ത യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിൻ്റെ പരാതി. വടകര ആയഞ്ചേരി സ്വദേശി വിഷ് പ്രകാശിനെ (25) ആണ് കാണാതായത്. ഏപ്രിൽ പതിമൂന്നിന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്‌ണു വീട്ടിൽ നിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വിഷ്‌ണു ലോൺ ആപ്പിൽ നിന്ന് 10,000 രൂപ ലോൺ എടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം പറയുന്നു.
ലോൺ ആപ്പ് സംഘം വിഷ്‌ണുവിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായും ഇതിൽ വിഷ്ണുവിന് മന:പ്രയാസം ഉണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

