പാമ്പ് കടിയേറ്റ് വീണ്ടും മരണം, ജീവന്‍ നഷ്ടമായത് 75കാരിക്ക്; കടിയേറ്റത് കിണറിന് സമീപത്ത് വച്ച്

തിരുവനന്തപുരം: തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന്റെ നൊമ്പരം വിട്ടുമാറും മുന്‍പ്, സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം.
തിരുവനന്തപുരം കിളിമാനൂരില്‍ പാമ്പു കടിയേറ്റ് വീട്ടമ്മയാണ് മരിച്ചത്. കിണറിന് സമീപത്ത് വച്ചാണ് കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) പാമ്പു കടിയേറ്റത്.
രാവിലെ 6.45ഓടേയാണ് സംഭവം. കിണറിന് സമീപം വീട്ടുജോലികള്‍ ചെയ്യുന്നതിനിടെയാണ് സുധര്‍മയെ പാമ്പ് കടിച്ചത്. ഈസമയത്ത് വീട്ടില്‍ സുധര്‍മയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. പാമ്പ് കടിച്ചു എന്ന് അമ്മ പറഞ്ഞതിന് പിന്നാലെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ലൈംഗികാതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടല്‍; കെഎസ്‌യു ജില്ലാ അധ്യക്ഷന്‍
മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. ഏത് പാമ്പാണ് കടിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

