KSDLIVENEWS

Real news for everyone

കേബിള്‍ പാലത്തില്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ ബെൻസ് കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, യുവാവിന് ദാരുണാന്ത്യം

SHARE THIS ON

ഹൈദരാബാദ്: പാലത്തില്‍ വെച്ച്‌ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

32 കാരനായ ശ്യാം രാജ് എന്നയാളാണ് മരിച്ചത്. ഹൈദരാബാദിലെ പ്രശസ്തമായ ദുർഗം ചെറുവു കേബിള്‍ പാലത്തില്‍ വെച്ച്‌ ഭാര്യയുടെ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ ചുവന്ന ബെൻസ് കാർ നിയന്ത്രണം വിട്ട് ഫുട്പാപാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുട്പാത്തില്‍ നിന്നുകൊണ്ട് ഫോട്ടോ എടുക്കുകയായിരുന്ന യുവാവിന് മേല്‍ കാർ വന്നിടിക്കുകയായിരുന്നു. ഉടനെ തന്നെ ശ്യാമിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ കാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ബെംഗളൂരു ആസ്ഥാനമായുള്ള ക്വാണ്ടം മിനറല്‍സ് ആൻഡ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്ന് മധാവൂർ പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട ഡ്രൈവറെ ഉടൻ കണ്ടെത്തുമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!