KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് സൂര്യതാപമേറ്റു

SHARE THIS ON

മലപ്പുറം: സംസ്ഥാനത്ത് വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്ക് സൂര്യതാപമേറ്റു. മലപ്പുറം കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിക്കും കുന്നംകുളം സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികൾക്കും പാലക്കാട് ചാലിശ്ശേരി സ്വദേശിക്കുമാണ് സൂര്യതാപമേറ്റത്.

വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള ആൺകുട്ടികൾക്കാണ് സൂര്യാതാപമേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വീടിനു ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയിൽ നേരിട്ട് ശരീരത്തിൽ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്നു വയസ്സുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിപ്പൂർ കുമ്മിണി പറമ്പ് മേലേ മംഗലത്ത് സ്വദേശി അഖിന് മരപ്പണിക്കിടെ ഇന്നലെയാണ് വയറിൽ സൂര്യതാപമേറ്റത്. വയറിൽ കുമിളകൾ വന്ന നിലയിലായിലായിരുന്നു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് 55-കാരന് സൂര്യാഘാതമേറ്റത്. കടപ്പുറം അഴിമുഖം സ്വദേശി മധുവിനാണ് രാവിലെ 10 മണിയോടെ കുന്നംകുളം വടക്കാഞ്ചേരി റോഡിൽ വെച്ച് പൊള്ളലേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

പാലക്കാട് ചാലിശ്ശേരി സ്വദേശിക്ക് വെള്ളിയാഴ്ച സൂര്യാതാപമേറ്റത്. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി കൂളത്ത്‌ വാസുവിനാണ് പൊള്ളലേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുമുറ്റത്ത് നിന്നാണ് വാസുവിന് സൂര്യാതാപമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!