KSDLIVENEWS

Real news for everyone

ഉപമുഖ്യമന്ത്രിസ്ഥാനം, സുപ്രധാനവകുപ്പ്: അനുനയ ഫോർമുലയുമായി ഹൈക്കമാൻഡ്; നിർണായകമാകുക രാഹുലിന്റെ ചർച്ച

SHARE THIS ON

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്നപ്രകടനം കാഴ്ചവെച്ചിട്ടും കേരളത്തിൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ ഒത്തുതീർപ്പ് ഫോർമുലയുമായി ഹൈക്കമാൻഡ്.

മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന നേതാക്കളെ അനുയിപ്പിക്കാൻ അനുനയ ഫോർമുല രൂപവത്കരിച്ചെന്നാണ് സൂചന. ഉപമുഖ്യമന്ത്രിപദം, സുപ്രധാനവകുപ്പുകൾ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് ഫോർമുലയിലുള്ളതെന്നാണ് വിവരം. എന്നാൽ, ആർക്കാണ് ഉപമുഖ്യമന്ത്രിപദം നൽകുക എന്ന തീരുമാനമായിട്ടില്ല.

മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. അണികളെ രംഗത്തിറക്കിയും സാമൂഹികമാധ്യമങ്ങളിലൂടെയും അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനിടെയാണ് അനുനയ ഫോർമുലയുമായി ഹൈക്കമാൻഡ് എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിവിഷയത്തിൽ നിർണായകമാവുക ശനിയാഴ്ച രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള നേതാക്കളുമായി നടത്തുന്ന ചർച്ചയാണ്. ചർച്ചയിൽ പങ്കെടുക്കാൻ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വെള്ളിയാഴ്ച വൈകിട്ടോ ശനിയാഴ്ച രാവിലെയോ ഡൽഹിയിലെത്തുമെന്നാണ് വിവരം. വേണുഗോപാൽ നിലവിൽ ഡൽഹിയിലുണ്ട്. മൂന്ന് നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!