KSDLIVENEWS

Real news for everyone

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം

SHARE THIS ON

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്കിലാണ് സംഭവം. പൂവത്തുംചാലിൽ റിജിൻലാലിന്റെ ഭാര്യ സോന(27)യാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് രാത്രി ഒമ്പതരയോടെയാണ് അപകടം.

സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. സോന കാറിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്. വാഹനം ഓടിച്ചിരുന്ന റിജിൻലാൽ പരിക്കുകളോടെ രക്ഷപ്പെട്ടു.

പിൻഭാഗത്തെ ഡോർ ലോക്കായതിനാൽ സോനയ്ക്ക് ഇറങ്ങാനായില്ലെന്നാണ് വിവരം. നാട്ടുകാരെത്തി സോനയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ റിജിൻലാലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!