KSDLIVENEWS

Real news for everyone

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും വിള്ളൽ; ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ലോറി നിർത്തിയിട്ടു

SHARE THIS ON

കാസർകോട്: ചെറുവത്തൂര്‍ മട്ടലായി ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. റോഡിനു മധ്യ ഭാഗത്തായി 20 മീറ്ററില്‍ അധികം നീളത്തിലാണ് വിള്ളലുണ്ടായത്. വിള്ളൽ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ വിള്ളലിനു മുകളിലായി ലോറി നിര്‍ത്തിയിട്ടുവെന്നും ആരോപണമുണ്ട്. വളരെ ചെറിയ വിള്ളലാണെന്നും സാരമുള്ളതല്ലെന്നും ഉടൻ പരിഹരിക്കുമെന്നും ദേശീയ പാത അധികൃതർ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയും ഇവിടെ റോഡിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. റോഡിനെ വേർതിരിക്കുന്ന ഭിത്തിയിലും വിള്ളൽ കണ്ടെത്തി. തുടർന്ന് സ്ഥലപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തെ നിയോഗിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!