രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; 10 ദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ വില ലീറ്ററിന് 98.64 രൂപയിൽ നിന്ന് 99.51 രൂപയായി. ഡീസൽ വില 91.58 രൂപയിൽ നിന്ന് 92.49 രൂപയിലെത്തി. പത്തുദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ ഇതുവരെ കൂടി.
ഇന്ത്യയിൽ മതിയായ അളവിൽ ഇന്ധനമുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും വർധന. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതിനെത്തുടർന്നാണ് ഇന്ധനവില ഉയർത്തിയത്.

