KSDLIVENEWS

Real news for everyone

അധികാരത്തിലേറിയ ശേഷം ആദ്യം നൽകിയ വാക്ക് പാലിച്ച് വിജയ്, തമിഴ്നാട്ടിലെ 717 മദ്യ ഔട്ട്ലറ്റുകൾക്ക് (ടാസ്കമാസ്ക്)പൂട്ടുവീണു

SHARE THIS ON

ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സർക്കാർ. തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു. ഏറ്റവും കൂടുതൽ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരിൽ 179 എണ്ണവും പൂട്ടി. പൂട്ടിയവയിൽ 3474 ജീവനക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 2331 പേരെ മറ്റ് ഔട്ലട്ടുകളിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇനി 4048 ടാസ്മാക് ഔട്ലറ്റുകൾ പ്രവർത്തിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!