KSDLIVENEWS

Real news for everyone

ഫിലിപ്പീൻസിൽ വൻ ഭൂചലനം; ഇന്തോനേഷ്യയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ്

SHARE THIS ON

ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 7.40 ഒടുകൂടിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ഭൂചലനം ഉണ്ടായ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലും ജപ്പാനിലും, തയ്‌വാനിലും സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. ബീച്ചുകളിൽ നിന്ന് ആളുകൾ മാറണമെന്നാണ് നിർദേശം. ഫിലിപ്പീൻസിന്റെ തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാമെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളിൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്. പൗരന്മാർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നും നിർദേശമുണ്ട്.

ഭൂചലനത്തിൽ നഗരത്തിലെ കെട്ടിടങ്ങളിൽ പലതും തകർന്നുവീണു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഈ മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ഇന്റർനെറ്റ് സൗകര്യവും നഷ്ടമായി.

error: Content is protected !!