KSDLIVENEWS

Real news for everyone

അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; 5 സൈനികർക്ക് വീരമൃത്യു

SHARE THIS ON

ന്യൂഡൽഹി: അസമിലെ ജോർഹട്ടിലെ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു. സഹപൈലറ്റ് പരുക്കേറ്റ് ചികിത്സയിലാണ്. AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻ‍‍ഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിച്ചു.
സാങ്കേതിക തകരാർ‌; ഷാർജ–കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്
പരിശീലനപ്പറക്കലിനിടെയാണ് അപകടമെന്നാണ് വിവരം. തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും അടിയന്തര നടപടികൾ തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
അസമിലെ കാർബി ആംഗ്‌ലോംഗ് ജില്ലയിൽ ഒരു സുഖോയ് ഫൈറ്റർ ജെറ്റ് തകർന്നു വീണ് വ്യോമസേനയിലെ രണ്ട് പൈലറ്റുമാർ മരിച്ച് മാസങ്ങൾക്കു ശേഷമാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!