KSDLIVENEWS

Real news for everyone

ഹൊസങ്കടിയിൽ പട്ടാപ്പകൽ സ്‌കൂട്ടറിലെത്തി യുവതിയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച സംഭവം: പ്രതി സന്ദീപ് അറസ്റ്റിൽ; കൂട്ടു പ്രതിക്കായി തിരച്ചിൽ

SHARE THIS ON

കാസർകോട്: പട്ടാപകൽ ഹൊസങ്കടിയിൽ സ്കൂട്ടറിലെത്തി യുവതിയുടെ രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുമ്പള ബംബ്രാണ സ്വദേശിയായ എ.സന്ദീപ് എന്ന സന്തു (31) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കേസിലെ കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമായി തുടരുകയാണ്. തിങ്കളാഴ്‌ച വൈകുന്നേരം മൂന്നേകാലോടെ ഹൊസങ്കടി ദേശീയപാത സർവ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വർണ്ണമാലയാണ് സംഘം തട്ടിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!