KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് ഇറാൻ സ്വദേശികളായ വൻ മോഷണസംഘം പിടിയിൽ

SHARE THIS ON

ഇറാന്‍ സ്വദേശികളായ വന്‍ മോഷണസംഘം തിരുവനന്തപുരത്ത് പിടിയില്‍. പ്രതികള്‍ അന്താരാഷ്ട്ര കുറ്റവാളികളെന്ന് പോലീസ്. പ്രതികള്‍ ലഷ്യമിട്ടത് കേരളത്തിലെ മണി എക്സ്ചേഞ്ച് സെന്‍ററുകളും പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കാനെന്നും പൊലീസ് പറയുന്നു.

സ്വകാര്യ ഹോട്ടലില്‍ നിന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ദാവൂദ്, മോഹ്‍സന്‍, മജീദ്, എയ്‍നോല എന്നിവരെയാണ് അറസ്റ്റിലായത്. പിടിയിലായവര്‍ കണ്‍കെട്ട് വിദ്യയിലൂടെ പട്ടാപ്പകല്‍ മോഷണം നടത്തുന്ന സംഘമെന്ന് പോലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ ജനുവരി മുതല്‍ ക്യാമ്ബ് ചെയ്ത് ഇന്ത്യ മുഴുവന്‍ മോഷണം നടത്തി കൊണ്ടിരിക്കുന്ന സംഘത്തിലെ ലീഡറെയടക്കമാണ് പിടികൂടിയത്. പ്രതികളെ ചേര്‍ത്തല പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!