KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 5.24 കോടി ; 12,88,676 മരണം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 5,24,06,399 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,88,676 പേര്‍ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇതുവരെ 1,06,98,196 പേര്‍ക്കാണ് യു എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,47,233 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയാറ് ലക്ഷം പിന്നിട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 86,84,039 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,28,164 പേര്‍ മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു.രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത് ലക്ഷം പിന്നിട്ടു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ബ്രസീലിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.ആകെ രോഗബാധിതരുടെ എണ്ണം അമ്ബത്തേഴ് ലക്ഷം പിന്നിട്ടു. 1,63,406 പേര്‍ മരിച്ചു. 50,64,344 പേര്‍ രോഗമുക്തി നേടി. റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പതിനെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 31,593 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!