കോണ്ഗ്രസ് നേതാവ് സച്ചിന് പൈലറ്റിന് കോവിഡ്

ജയ്പുർ: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതനായ കാര്യം സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും സച്ചിൻ അഭ്യർഥിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ടോങ്കിൽനിന്നുള്ള എം.എൽ.എയായ സച്ചിൻ, ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും പ്രചരണ പരിപാടികളിൽ പങ്കെടുത്തിരുന്നു.

