ഈ അധ്യായന വർഷം സ്കൂൾ ചിലവ് മാത്രമേ ഈടാക്കാവൂ . എന്ന് ഹൈക്കോടതി

കൊച്ചി: ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ചിലവ് മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി . കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്. ഈ അധ്യയന വര്‍ഷം സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടക്കുന്ന പശ്ചാത്തലത്തില്‍ ഫീസില്‍ ഇളവ് തേടി വിദ്യാര്‍ഥികളും രക്ഷിതാക്കളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
സ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിച്ചത്.കോവിഡ് മൂലം സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ നടത്തിപ്പിലൂടെ ലാഭമുണ്ടാക്കരുത്.ഇത് ഉറപ്പാക്കുകയാണ് കോടതിയുടെ ലക്ഷ്യമെന്നും ജഡ്ജി പറഞ്ഞു.ഹര്‍ജികളില്‍ പരാമര്‍ശിക്കുന്ന സ്കൂളുകള്‍ കൃത്യമായ ചെലവുകള്‍ നവംബര്‍ 17നകം അറിയിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

