KSDLIVENEWS

Real news for everyone

തദ്ദേശ തെരഞ്ഞെടുപ്പ് : ആദ്യ ദിനം പത്രിക സമർപ്പിച്ചത് 72 പേർ .

SHARE THIS ON

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ആരംഭിച്ചു. ആദ്യ ദിനമായ ഇന്ന് സംസ്ഥാനത്ത് ആകെ 72 പേര്‍ പത്രിക സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (12 പേര്‍) പത്രിക സമര്‍പ്പിച്ചത്. കാസര്‍കോട് ഇന്ന് ആരും പത്രിക നല്‍കിയില്ല. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നാല് പേര്‍ വീതം പത്രിക സമര്‍പ്പിച്ചു. അടുത്ത വ്യാഴാഴ്ചയാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി. സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ക്കാണ് വരണാധികാരിക്ക് മുന്നില്‍ എത്താന്‍ അനുമതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!