KSDLIVENEWS

Real news for everyone

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ബെംഗ്ലൂരുവിൽ മലയാളി യുവതി മരിച്ചു

SHARE THIS ON

ബെംഗളൂരു/കോഴിക്കോട്: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു മലയാളി യുവതി മരിച്ചു. ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ മകൾ മേധ പൃഥ്വിരാജ് (30) ആണ് മരിച്ചത്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫിസിലെ അക്കൗണ്ടന്റായ മേധ ജോലിക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെ ഒൻപതിന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം.

റോഡിലേക്ക് തെറിച്ചുവീണ മേധയെ ലോറി ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ടെ വീട്ടുവളപ്പിൽ.

ഭർത്താവ്: എസ്.എൽ. ആകർഷ് (ഐടി ജീവനക്കാരൻ, ബെംഗളൂരു). മകൻ: ദക്ഷ് ആകർഷ്. തരിയോട് സെന്റ് മേരീസ് സ്കൂൾ റിട്ട.അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ റിട്ട. അധ്യാപിക ഉഷയുടെയും മകളാണ്. സഹോദരൻ: ഗൗതം പൃഥ്വിരാജ് (എംബിഎ വിദ്യാർഥി, പുതുച്ചേരി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!