KSDLIVENEWS

Real news for everyone

തൂഫാനിൽ കുടുങ്ങി ദമ്പതികൾ അടക്കം 3 പേർ: ഓണക്കച്ചവടം ലക്ഷ്യമിട്ട് എത്തിച്ചത് ഒരു കോടിയുടെ എംഡിഎംഎ

SHARE THIS ON

പാലക്കാട്: ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് ബസ്റ്റാൻഡിനു സമീപത്തുനിന്നാണ് ഡാൻസാഫും പൊലീസും അടങ്ങിയ സംഘം ലഹരിക്കടത്തുകാരെ പിടിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. രാവിലെ ആറ് മണിയോടെയാണ് സംഘം പിടിയിലായത്.

എംഡിഎംഎയ്ക്ക് ഒപ്പം ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ൻ തുടങ്ങിയ ലഹരി വസ്തുക്കളും കണ്ടെടുത്തു. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് വലിയ അളവിൽ സംഘം ലഹരി എത്തിച്ചത്. ബെംഗളൂരുവിൽനിന്നുമാണ് സംഘം കേരളത്തിലേക്ക് ലഹരി എത്തിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിലായിരുന്നു കടത്ത്. ബെംഗളൂരുവിൽനിന്നും കോയമ്പത്തൂരിൽ എത്തി ടാക്സി മാർഗം പാലക്കാട്ടേക്ക് വരുകയായിരുന്നു. ടാക്‌സി ഡ്രൈവറെ കബളിപ്പിച്ചാണ് സംഘം ലഹരി കടത്തിയത്. പിന്നിൽ സംസ്ഥാനാന്തര ലഹരി മാഫിയയെന്ന് പൊലീസ് പറഞ്ഞു. പിന്നിൽ സംസ്ഥാനാന്തര ലഹരി മാഫിയയെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!