KSDLIVENEWS

Real news for everyone

വിദ്യാനഗര്‍ ഉദയഗിരിയില്‍ 16 വയസുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു

SHARE THIS ON

ഉദയഗിരി കൈലാസപുരം സ്വദേശി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഹിദ് ആണ് മരിച്ചത്. രാവിലെ രണ്ട് അനിയന്മാര്‍ക്കൊപ്പം വീടിന് സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.

സഹോദരങ്ങള്‍ക്കൊപ്പം
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിദ്യാനഗര്‍, ചാല,ബിഎഡ് സെന്ററിനു സമീപത്തെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഹിദ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. അബൂബക്കറും കുടുംബവും ഇപ്പോള്‍ വിദ്യാനഗര്‍, ഉദയഗിരി കൈലാസപുരത്താണ് താമസം. ഷാഹിതും മറ്റു രണ്ട് സഹോദരങ്ങളും ഉദയഗിരിയിലെ ഒരു കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സും പൊലീസും
സ്ഥലത്തെത്തി സൈദിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. നായന്മാര്‍മൂല ടിഐഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ പൊലിഞ്ഞ മുഹമ്മദ് ഷാഹിദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!