വീണ്ടും അപകടം: പൊവ്വല്‍ മാസ്തിക്കുണ്ടില്‍ സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഗാളിമുഖം സ്വദേശിക്ക് ദാരുണാന്ത്യം

ബോവിക്കാനം, പൊവ്വൽ, മാസ്തിക്കുണ്ടിൽ ഇന്ന് (വ്യാഴം) രാവിലെ ഒൻപത് മണിയോടെ മണ്ടായ അപകടത്തിൽ ഗാളിമുഖം, ഗോളി ത്തടി, പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള (25)ആണ് മരിച്ചത്. കുനിൽ സ്ളിന്റെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. സ്ഥലത്തുണ്ടായിരുന്നവരുടെ നേതൃത്വത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് അൽപസമയത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു.
കോഴിക്കോട്ടെ ഒരു ജ്യൂസ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നു രാവിലെ കാസർകോട്ട് ട്രെയിൻ ഇറങ്ങി ബൈക്കിൽ ഗാളിമുഖത്തേയ്ക്ക് പോകുന്നതിനിടയിലാണ് ഷമ്മാസ് അബ്ദുള്ള അപകടത്തിൽ പെട്ടത്. ഷാഫി – ബീഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്തിമ.സഹോദരങ്ങൾ:
സിൻസാദ്,സൈമ, സഫ, ഖദീജ.

