KSDLIVENEWS

Real news for everyone

ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് നൂറേ മുജസ്സം 2026: പതാക ഉയർത്തലും വിളംബരജാഥയും സംഘടിപ്പിച്ചു

SHARE THIS ON

ചൗക്കി നൂറുൽ ഹുദാ ജമാഅത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “നൂറേ മുജസ്സം 2026” പരിപാടിയുടെ ഭാഗമായി പതാക ഉയർത്തലും വിളംബരജാഥയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ചൗക്കി കെ കെ പുറം നൂറുൽ ഇസ്ലാംമദ്രസ പരിസരത്ത്  ജമാഅത് പ്രസിഡന്റ്‌ അഷ്‌റഫ്‌ റഹ്മാനി പതാക ഉയർത്തി..
കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, പ്രവർത്തകർ, മഹല്ല് അംഗങ്ങൾ,
ഉസ്താദ്മാർ വിദ്യാർത്ഥികൾ പങ്കെടുത്തു.  നൂറേ മുജസ്സം 2026 വിളംബരജാഥ ആവേശകരമായ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

മത-സാംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന വിവിധ പരിപാടികളോടെയാണ് നൂറേ മുജസ്സം 2026 സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!