കമ്പാർ ഉജിർക്കര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രാജസ്ഥാൻ സ്വദേശി മുങ്ങിമരിച്ചു; കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു

മൊഗ്രാൽ പുത്തൂർ/കമ്പാർ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. രാജസ്ഥാൻ, ജയ്പൂർ സ്വദേശിയായ അൽ ഫയാസ് ഖാൻ (23) ആണ് മരിച്ചത്. ഇന്ന് (വെള്ളി) വൈകുന്നേരം കമ്പാർ ബെദ്രടുക്കയിലെ ഉജിർക്കര കുളത്തിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ മുങ്ങിതാഴുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
10 മീറ്ററോളം ആഴമുള്ള കുളത്തിൽ അപരിചിതർ വരുമ്പോൾ മതിയായ സുരക്ഷാ മുൻ കരുതലുകൾ അറിഞ്ഞിരിക്കണം, ഗൈഡോ ലൈഫ് ജാക്കറ്റോ ഇല്ലാതെ നീന്തൽ പരിചയമില്ലാത്തവർ വരരുതെന്ന് പഞ്ചായത്ത് അതികൃതർ മുന്നറിയിപ്പ് നൽകി

