KSDLIVENEWS

Real news for everyone

അവസരവാദികളും വർഗവഞ്ചകരും അധിക കാലം മുന്നോട്ട് പോയിട്ടില്ല; പാർട്ടിയെ ഒരു പോറലും ഏൽപ്പിക്കാൻ ആർക്കുമാകില്ല, പിണറായി വിജയൻ

SHARE THIS ON

കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിയിൽ ന്യായീകരണങ്ങൾ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഞങ്ങളെ ഉപേക്ഷിച്ചവർക്ക് കുറേ കാര്യങ്ങൾ ഇപ്പോൾ മനസ്സിലായിട്ടുണ്ട്. നല്ല നിലയിൽ LDF ന് ഒപ്പം അണിനിരക്കുന്ന സ്ഥിതി വരും. കള്ളപ്രചാര വേലയുടെ കുത്തൊഴുക്കിൽപ്പെട്ടവർ ശരിയായ നിലയിൽ എൽഡിഎഫിനെ ശക്തിപ്പെടുത്തുന്ന സ്ഥിതി ഉണ്ടാകുമെന്ന് പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു.

എതിർ സ്ഥാനാർഥിയായി വന്നത് പാർട്ടിയോടൊപ്പം നിന്ന് നേതൃത്വത്തിൽ പ്രവർത്തിച്ച ശേഷം പാർട്ടിയെ വഞ്ചിച്ച ടി കെ ഗോവിന്ദനാണ്. അങ്ങനെ ശ്രമിച്ച അവസരവാദികളും വർഗ വഞ്ചകരും അധിക കാലം മുന്നോട്ട് പോയിട്ടില്ല.ടി കെ ഗോവിന്ദൻ കാണിച്ചത് അവസരവാദത്തിന്റെ പാരമ്യം. അങ്ങനെ ശ്രമിച്ച അവസരവാദികളും വർഗ വഞ്ചകരും അധിക കാലം മുന്നോട്ട് പോയിട്ടില്ല. പാർട്ടി ശരീരം ഒറ്റക്കെട്ടായി നിൽക്കണം. പാർട്ടിക്ക് ഒരു പോറലും ഏൽപ്പിക്കാൻ ആരെകൊണ്ടും ആകില്ലെന്നും ഉപേക്ഷിച്ചുപോയവർ കാര്യങ്ങൾ മനസിലാക്കി തിരിച്ചുവരുമെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

കേന്ദ്രവുമായി പിഎം ശ്രീ കരാറിൽ ഒപ്പിട്ടത് സർവശിക്ഷ ഫണ്ട് നേടിയെടുക്കാൻ. പി എം ശ്രീ നടപ്പിലാക്കില്ലന്ന് മുൻപ് തന്നെ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് കരാറിൽ നിന്ന് അന്നത്തെ സർക്കാർ പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിലും വഖഫ് ബോർഡ് വിഷയത്തിലും സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!