ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കെ എസ് ആര് ടി സി; ആഗസ്റ്റ് 31ന് മാത്രം ടിക്കറ്റ് വരുമാനം 10.82 കോടി

പത്തനംതിട്ട | ഷെഡ്യൂള്‍ പാലനത്തിലെ കൃത്യതയും, ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ യൂണിറ്റുകള്‍ക്ക് ലഭ്യമായ തത്സമയ നിരീക്ഷണ സൗകര്യവും കെ എസ് ആര് ടി സിയെ സ്വയം പര്യാപ്്തയിലേക്ക് നയിക്കുന്നു. ആഗസ്റ്റ് 31ലെ ടിക്കറ്റ് വരുമാനം 10.82 കോടി രൂപയായി ഉയര്‍ത്താന്‍ കഴിഞ്ഞത് കെ എസ് ആര് ടി സിക്ക് പ്രത്യാശ നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ ഓണക്കാലം സെപ്തംബര്‍ എട്ട് തിങ്കളാഴ്ച ടിക്കറ്റ് വരുമാനം10.19 കോടി രൂപ ആയിരുന്നു. ഇതിനെ അപേക്ഷിച്ച് 62.62 ലക്ഷം രൂപയുടെ, അതായത് 6.14 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്.
വരുമാന കാര്യക്ഷമതയിലും ഈ പുരോഗതി പ്രതിഫലിക്കുന്നു. ഒരു ബസില്‍ നിന്നുള്ള ശരാശരി വരുമാനം 23,477 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് 22,123 രൂപയായിരുന്നു. ഇതിനോടൊപ്പം ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 69.09 രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 64.89 രൂപയായിരുന്നു. അതായത്, ഓരോ ബസും ഓരോ കിലോമീറ്ററും കൂടുതല്‍ ഫലപ്രദമായി വരുമാനം നേടി. 31ന് 4,641 ബസുകള്‍ സര്‍വീസ് നടത്തി. 4,461 ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഇത് യഥാക്രമം 4,528 ബസുകളും 4,417 ഷെഡ്യൂളുകളുമായിരുന്നു. ഓണാഘോഷത്തിനു ശേഷമുള്ള മടക്കയാത്രാ തിരക്ക് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കോര്പ്പറേഷന് കഴിഞ്ഞു. ജീവനക്കാരുടെ ക്ഷേമകാര്യങ്ങളിലും, ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ സമയോജിതമായി നടത്തിയ പ്രവര്‍ത്തങ്ങള്‍ ജീവനക്കാര്‍ക്ക് നല്കിയ ആത്മവിശ്വാസം നേട്ടത്തിന് കാരണമായതായി കോര്പ്പറേഷന് വിലയിരുത്തുന്നു.

