വിദ്യാഭ്യാസ മികവിന് ആദരം; നുസ്റത്ത് ജിസിസിയുടെ സ്വർണ്ണ മെഡൽ വിതരണം സെപ്റ്റംബർ 6ന്

ചൗക്കി: നൂറുൽ ഇസ്ലാം മദ്രസയിൽ നിന്ന് 5, 7, 10 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചൗക്കി നുസ്റത്ത് ക്ലബ് ജിസിസി കമ്മിറ്റിയുടെ സ്വർണ്ണ മെഡൽ വിതരണം സെപ്റ്റംബർ 6ന് ചൗക്കി കെ,കെ, പുറം നൂറുൽ ഇസ്ലാം മദ്രസ്സ അങ്കണത്തിൽ (മർഹൂം:ശൈഷേഖ് തങ്ങൾ നഗറിൽ വെച്ച് നടക്കുന്ന നൂറുൽ ഹുദാ ജമാഅത് കമ്മിറ്റിയുടെ നൂറേ മുജസ്സം 2026 നബിദിന സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.
വിദ്യാർത്ഥികളുടെ പഠന മികവിനെ അംഗീകരിക്കുകയുംപ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1994 മുതൽ നുസ്റത്ത് ജിസിസി കമ്മിറ്റി സ്വർണ്ണ മെഡൽ നൽകി വരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങാതെ തുടരുന്ന ഈ പ്രവർത്തനം വിദ്യാഭ്യാസ മേഖലയോടുള്ള കമ്മിറ്റിയുടെ പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ്.
പഠനത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുന്നിൽ ആദരിക്കുന്നതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദനം നൽകുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിക്കുന്ന പുതുതലമുറയെ ചേർത്തുപിടിച്ച് അവരുടെ വിജയങ്ങൾക്ക് അംഗീകാരം നൽകുന്ന നുസ്റത്ത് ജിസിസി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നാട്ടുകാരും രക്ഷിതാക്കളും വിവിധ മേഖലകളിലുള്ളവരും അഭിനന്ദനം അറിയിച്ചു.
ജമാഅത്കമ്മിറ്റി ഭാരവാഹികൾ, അംഗങ്ങൾ, വിദ്യാർത്ഥികൾ. രക്ഷിതാക്കൾ നാട്ടുകാർ സംബന്ധിക്കും…

